കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാല്‍
കലങ്ങാത്ത മനമായ് ജീവിച്ചിടാന്‍
തളരാതെ യാത്ര തുടര്‍ന്നിടുവാന്‍
പരിചയായ് എന്‍ പ്രാണനാഥനുണ്ട് (2)
നിന്‍റെ തിരുകൃപ എനിക്കു മതി
ബലഹീനതയില്‍ ശക്തി പകര്‍ന്നു തരും (2)
ഞാന്‍ സന്തോഷിക്കും ഞാന്‍ ആരാധിക്കും
എന്നെ സമ്പൂര്‍ണ്ണമാക്കിയതാല്‍
എന്നെ സമ്പൂര്‍ണ്ണമാക്കിയതാല്‍ (2)
ആശയില്ലാതെയെന്‍ പാദങ്ങള്‍ തെറ്റി
ആശ്രയമായ് നാഥന്‍ മാര്‍വ്വില്‍ ചാരി (2)
ചെങ്കടല്‍ രണ്ടായ് പിളര്‍ന്നു നാഥന്‍
ചങ്കിലെ ചുടുചോര നമുക്കായ് ചിന്തി (2)
പ്രതിഫലം നല്‍കുവാന്‍ യേശു വരും
പ്രത്യാശയോടെ ഞാന്‍ കാത്തിരിപ്പൂ (2)
ഇഹത്തിലെ കഷ്ടത അന്നു തീരും
ഇരുളിനെ നാഥനന്നു വെളിച്ചമാക്കും (2)